യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ).
കാറിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുമെന്നും അത്തരത്തിലുള്ള പ്രവർത്തികൾ നിയമലംഘനമായി കണക്കാക്കുമെന്നും മുറൂർ പറഞ്ഞു.
സൗദി അറേബ്യയുടെ ട്രാഫിക് നിയമം അനുസരിച്ച്, യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുന്നു കൊണ്ട് കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 500 റിയാൽ പിഴയും പരമാവധി 900 റിയാൽ പിഴയും ചുമത്തും.