യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഷാർജയിലെ രണ്ട് പ്രധാന റോഡുകളിലെ വേഗപരിധി കുറച്ചു

Date:

Share post:

വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (ആർടിഎ). ഷാർജയിലെ രണ്ട് പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധി ആർടിഎ കുറച്ചു. അൽ ഇത്തിഹാദ് റോഡിലെയും അൽ വഹ്ദ റോഡിലെയും വേഗപരിധിയിലാണ് ആർടിഎ വ്യത്യാസം വരുത്തിയിരിക്കുന്നത്.

രണ്ട് റോഡുകളിലെയും വേഗത മണിക്കൂറിൽ 100 ​​കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായാണ് കുറച്ചത്. റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി പുതിയ വേഗപരിധി കർശനമായും പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ആർടിഎ അധികൃതർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം റാസൽഖൈമയിലെ ഒരു പ്രധാന റോഡിലെ വേഗപരിധി പൊലീസ് വർദ്ധിപ്പിച്ചിരുന്നു. അൽ വതൻ റോഡിലെ വേ​ഗത 100 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ആയിരുന്നു ഉയർത്തിയത്. പലപ്പോഴും സാഹചര്യങ്ങൾക്ക് അനുസരിച്ച് അധികൃതർ റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്താറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...