യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ഇത്തിഹാദ് എയർവേയ്സ്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ഇന്ത്യയിലേക്കുള്ള ഉദ്ഘാടന വിമാനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന അവസരത്തിലാണ് ടിക്കറ്റിൽ പ്രത്യേക കിഴിവ് നൽകുന്നത്. നാല് മാസത്തേയ്ക്ക് എയർബസ് എ380യിലാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.
സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെയാണ് എയർവേയ്സ് യാത്രക്കാർക്ക് ഓഫർ നൽകിയിരിക്കുന്നത്. ഈ കാലയളവിൽ എ380 ഡബിൾ ഡെക്കർ വിമാനം അബുദാബിക്കും മുംബൈയ്ക്കും ഇടയിൽ ആഴ്ചയിൽ മൂന്ന് സർവ്വീസുകൾ നടത്തും.
മുംബൈയിൽ നിന്ന് അബുദാബിയിലേക്കുള്ള ഫസ്റ്റ് ക്ലാസ് നിരക്കുകൾക്ക് 8,380 ദിർഹവും മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് 1,90,383 രൂപയുമാണ് (ഏകദേശം 8,329 ദിർഹം). ബിസിനസ് ക്ലാസിൽ, റിട്ടേൺ ടിക്കറ്റിൽ അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് 2,380 ദിർഹവും മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് 50,381 രൂപയുമാണ് (ഏകദേശം 2,200 ദിർഹം) നിരക്കുകൾ.