യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് പിറന്നാൾ ദിനം. ജൂലൈ 15 വെള്ളിയാഴ്ച തന്റെ 73-ാം ജന്മദിനം ആഘോഷിക്കുകയാണ് അദ്ദേഹം.
ശൈഖ് മുഹമ്മദ് 2006ല്‍ ദുബായുടെ ഭരണാധികാരിയായഷശേഷം ദുബായുെട വളര്‍ച്ച അതിവേഗമായിരുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ദുബായ് എമിറേറ്റിനെ ഒരു ആഗോള ഹബ്ബാക്കി മാറ്റി. പതിനാറ് വര്‍ഷത്തിനിടെ ദുബായ് വ്യാപര നിക്ഷേപ മേഖലയിലും പ്രവാസി കരുതലിലും ആഗോള രാജ്യങ്ങളുമായുളള സമീപനങ്ങളിലും പുതിയ അധ്യായം രചിച്ചു.
1949 ജൂലൈ 15 ന് അൽ ഷിന്ദഗയിലെ അൽ മക്തൂം വീട്ടിലാണ് ശൈഖ് മുഹമ്മദിന്‍റെ ജനനം. ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന് ജനിച്ച നാല് ആൺമക്കളിൽ മൂന്നാമനായ ശൈഖ് മുഹമ്മദ് നാല് വയസ്സ് മുതൽ സ്വകാര്യ വിദ്യാഭ്യാസം നേടി. ആറാം വയസ്സിലാണ് പ്രാദേശിക പ്രൈമറി സ്കൂളിൽ ഔപചാരിക പഠനം ആരംഭിച്ചത്.
1966-ൽ ശൈഖ് മുഹമ്മദ് കേംബ്രിഡ്ജിൽ ഇംഗ്ലീഷ് ഭാഷാ പഠിനത്തിനായി പോയി. അവിടെ നിന്ന് മോൺസ് ഓഫീസർ കേഡറ്റ് സ്കൂൾ ആൽഡർഷോട്ടലെത്തി. ഇതാണ് ഭരണരംഗത്തേക്കുളള ആദ്യ വഴിത്തിരിവ്. 1968-ൽ അദ്ദേഹം ദുബായിലേക്ക് മടങ്ങിയെത്തുകയും 19-ആം വയസ്സിൽ ദുബായ് പോലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി തലവനായി ചുമതലയേല്‍ക്കുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം പ്രതിരോധ മന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായിയിരുന്നു അദ്ദേഹം.
ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ മാത്രമല്ല ശൈഖ് മുഹമ്മദ് ഒരു പ്രമുഖ കവിയും കായികതാരവും തീക്ഷ്ണമായ കുതിരപ്പടയാളിയും മനുഷ്യസ്നേഹിയുമാണ്. ലോകം ആദരവോടെ ഭരണാധികാരിയ്ക്ക് ജന്മദിനാശാംസകൾ നേരുകയാണ് രാഷ്ട്രം.