കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഇന്ന് ചേർന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കമായത്. കുവൈത്തിലെ 17ാമത്തെ അമീറായാണ് ഷെയ്ഖ് മിഷാൽ അധികാരമേറ്റത്. പുതിയ അമീറാണ് കിരീടാവകാശിയെയും നിയമിക്കുക. ഇതിന് ഒരു വർഷം വരെ സമയമുണ്ട്.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് ഷെയ്ഖ് മിഷാലിനെ കുവൈറ്റ് അമീറായി ക്യാബിനറ്റ് പ്രഖ്യാപിച്ചത്.