ഷാർജ സഫാരിയുടെ പുതിയ സീസൺ സെപ്തംബർ 23ന് ആരംഭിക്കും; ടിക്കറ്റ് നിരക്കുകൾ അറിയേണ്ടേ?

Date:

Share post:

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരിയുടെ നാലാം സീസണിന് തുടക്കമാകുന്നു. സെപ്തംബർ 23-നാണ് ഷാർജ സഫാരി പൊതുജനങ്ങൾക്കായി തുറക്കുന്നത്. വന്യമൃ​ഗങ്ങളെയും പക്ഷികളെയും അടുത്ത് കാണുകയും ഇടപഴകുകയും ചെയ്ത് അസാധാരണമായ സാഹസിക അനുഭവം സന്ദർശകർക്ക് വാഗ്ദാനം ചെയ്യുകയാണ് ഷാർജ സഫാരി.

ഈ വർഷം 300-ലധികം പുതിയ മൃഗങ്ങളും പക്ഷികളുമാണ് സഫാരിയിൽ പിറന്നത്. ജൈവവൈവിധ്യം സംരക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന വിധത്തിലാണ് ഇവിടെ മൃ​ഗങ്ങളുടെ വാസം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഷാർജ സഫാരി വ്യാപിച്ചുകിടക്കുന്നത്. 120-ലധികം ഇനങ്ങളിൽ നിന്നുള്ള 50,000-ലധികം മൃഗങ്ങളാണ് സഫാരിയിൽ ഉള്ളത്.

രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെയാണ് ഷാർജ സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ പ്രത്യേക പരിപാടികളും പ്രതികൂല കാലാവസ്ഥയും കാരണം തുറക്കുന്ന സമയം വ്യത്യാസപ്പെടാറുമുണ്ട്. ​ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് ടിക്കറ്റ് പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. ഓരോ ടിക്കറ്റും വ്യത്യസ്ത തലത്തിലുള്ള വിനോദ സേവനങ്ങളും സമയവുമാണ് നൽകുന്നത്.

ഗോൾഡ് 
• മുതിർന്നവർക്ക് – 275 ദിർഹം
• 3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് – 120 ദിർഹം
• 3 വയസിൽ താഴെയുള്ള കുട്ടികൾക്ക് – സൗജന്യം
• ഏകദേശം സമയം – 3-5 മണിക്കൂർ

സിൽവർ 
• മുതിർന്നവർക്ക് – 120 ദിർഹം
• 3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് – 50 ദിർഹം
• 3 വയസിൽ താഴെയുള്ള കുട്ടികൾക്ക് – സൗജന്യം
• ഏകദേശം സമയം – 2-4 മണിക്കൂർ

ബ്രോൺസ് 
• മുതിർന്നവർക്ക് – 40 ദിർഹം
• 3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് – 15 ദിർഹം
• 3 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം
• ഏകദേശം സമയം – 1-2 മണിക്കൂർ

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...