ഷാര്‍ജയില്‍ പാര്‍ക്കിംഗ് നിയമങ്ങൾ കര്‍ശനമാക്കി. ഒഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തി. നഗരസഭയുടെ നിയമം അനുസരിച്ച് ഇനി മുതല്‍ പണം മുടക്കിയുളള പൊതു- സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേ വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ.
നഗരസൗന്ദര്യ വത്കരണത്തിന്‍റെ ഭാഗമായാണ് നിയന്ത്രണം. കച്ചകളിലെ പാര്‍ക്കിംഗുകൾ പൂര്‍ണമായി ഒഴിവാക്കും. ഇതിന്‍റെ ഭാഗമായി തുറസായ പ്രദേശങ്ങൾ വേലികെട്ടി അടയ്ക്കും. പകരം പണം മുടക്കി പാര്‍ക്ക് ചെയ്യാവുന്ന കൂടുതല്‍ കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനമായി.
നിലവില്‍ 57,000 പൊതു പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് ഷാര്‍ജയിലുളളത്. ഒക്ടോബറില്‍ മാത്രം 2440 പുതിയ പാര്‍ക്കിംഗ് ഇടങ്ങൾ തയ്യാറാക്കിയിരുന്നു. അതേസമയം 53 സൗജന്യ പാര്‍ക്കിംഗ് കേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തു. കെട്ടിടങ്ങൾക്ക് സമീപവും മറ്റും കൂടുതല്‍ സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങൾക്ക് അനുമതിയും നല്‍കി.
സൗജന്യപാര്‍ക്കിംഗ് ഇല്ലാതെയാകുന്നതോടെ താമസക്കാര്‍ക്ക് അധിക ചിലവ് വഹിക്കേണ്ടിവരും. പ്രതിമാസം 300 ദിര്‍ഹമെങ്കിലും പാര്‍ക്കിംഗിനായി മാറ്റിവയ്ക്കണം. സാധാരണ പ്രവാസി കുടുംബങ്ങളെ അധിക ബജറ്റ് സാരമായി ബാധിച്ചേക്കും.