കുട്ടികൾക്ക് എതിരെയുള്ള പീഡനം; ‘കനഫ്’ പദ്ധതി ശക്തമാക്കാനൊരുങ്ങി ഷാർജ സർക്കാർ

Date:

Share post:

ഷാർജയിൽ ‘കനഫ്’ പദ്ധതി ശക്തമാക്കാനൊരുങ്ങി സർക്കാർ. പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി ഷാർജ സർക്കാർ ആരംഭിച്ച പദ്ധതിയാണ് കനഫ്. ലൈംഗികമായും ശാരീരികമായും മാനസികമായും പീഡനമേൽക്കുന്ന കുട്ടികളുടെ പുനരധിവാസമാണ് പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 2020-ൽ ആരംഭിച്ച പദ്ധതി ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സാമൂഹിക സുരക്ഷയും നിയമപരവും മാനസികവുമായ പിന്തുണയും വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. സ്വദേശി കുട്ടികൾക്ക് പുറമെ ഷാർജയിൽ താമസിക്കുന്ന പ്രവാസികളായ കുട്ടികൾക്കും പദ്ധതിയുടെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

സേഫ് എ​ഗെയ്ൻ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി സമൂഹത്തിൽ മാറ്റത്തിന് തുടക്കമിടുമെന്നും അധികൃതർ വിലയിരുത്തി. കുട്ടികളുമായി ബന്ധപ്പെട്ട പീഡനങ്ങൾ 800700 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കാമെന്നും നിർദേശത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...