ഈദുൽ ഫിത്തർ പെരുന്നാളിനോടനുബന്ധിച്ച് നൽകുന്ന സകാത്ത് അൽ ഫിത്തറായി 1,30,000 ചാക്ക് അരി വിതരണം ചെയ്യുമെന്ന് ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ (എസ്‌സിഐ) അറിയിച്ചു. ഈദ് അൽ ഫിത്തറിൻ്റെ തലേന്ന് ചൊവ്വാഴ്‌ച രാത്രിയോടെ തന്നെ യോഗ്യരായ ആളുകൾക്ക് വിതരണം ചെയ്യുമെന്നും ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ അധികൃതർ വ്യക്തമാക്കി.
സകാത്ത് അൽ ഫിത്തർ പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്‌സിഐ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദെം പറഞ്ഞു. യോഗ്യരായ വിഭാഗങ്ങൾക്ക് 1,30,000 ചാക്ക് അരി വിതരണം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്.
എസ്‌സിഐ അതിൻ്റെ റമദാൻ ഫണ്ടിൽ നിന്ന് വിതരണം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങുന്നതിന് 3.2 മില്യൺ ദിർഹം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സകാത്ത് വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്നുള്ള സംഭാവനകളെ എസ്‌സിഐ സ്വാഗതം ചെയ്യുന്നത് തുടരുന്നുവെന്നും ബിൻ ഖാദെം എടുത്തുപറഞ്ഞു. ഈ സംഭാവനകൾ അസോസിയേഷൻ്റെ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള രജിസ്റ്റർ ചെയ്ത സ്വീകർത്താക്കൾക്ക് നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.