റാസൽഖൈമയിലെ രണ്ട് റോഡുകൾക്ക് പുതിയ വേഗപരിധി പ്രഖ്യാപിച്ചു. ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്ഷൻ വരെയുള്ള റഡാർ വേഗത മണിക്കൂറിൽ 100/121 കിലോമീറ്ററായി നിജപ്പെടുത്താന്‍ തീരുമാനം. റാസൽ ഖൈമ പോലീസിന്റെ ജനറൽ കമാൻഡ് സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ദിഗ്ദഗ്ഗ സ്ട്രീറ്റില്‍ വേഗം മണിക്കൂറിൽ 100/121 കിലോമീറ്ററായി ക്രമീകരിക്കുമെന്നും പൊലീസ് അറിയിച്ചു. വാഹനങ്ങൾ തമ്മില്‍ കൃത്യമായ അകലം പാലിക്കണം. നിയമ ലംഘനങ്ങൾ ഉണ്ടായാല്‍ പിഴ ഈടാക്കുമെന്നും അപകട സാധ്യത ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.