കിംഗ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പ്രോജക്ടുമായി ബന്ധപ്പെട്ട് റിയാദ് ബസുകളുടെ രണ്ടാം ഘട്ട സർവീസ് ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ആർസിആർസി) അറിയിച്ചു.
ഈ ഘട്ടത്തിൽ ഒമ്പത് റൂട്ടുകളാണ് കൂട്ടിച്ചേർത്തത്. രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനത്തോടെ, പ്രവർത്തനക്ഷമമായ ആകെ റൂട്ടുകളുടെ എണ്ണം 24 ആയി. 1,100 ലധികം സ്റ്റേഷനുകളും സ്റ്റോപ്പിംഗ് പോയിന്റുകളും ഉൾക്കൊള്ളുന്ന 560 ബസുകൾ സർവ്വീസ് നടത്തും.”കൂടുതൽ ബസുകൾ, റൂട്ടുകൾ, സ്റ്റേഷനുകൾ” എന്ന മുദ്രാവാക്യം ഉൾക്കൊണ്ടാണ് റിയാദ് ബസുകളുടെ രണ്ടാം ഘട്ടം ആരംഭിച്ചത്.
ട്രിപ്പ് ആസൂത്രണം ചെയ്യുന്നതിനും ടിക്കറ്റുകൾ വാങ്ങുന്നതിനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ സ്മാർട്ട് ഫോൺ സ്റ്റോറുകളിൽ റിയാദ് ബസുകളുടെ (റിയാദ് ബസ്) ഔദ്യോഗിക ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെ അധിക ഫീച്ചറുകളും ഉൽപ്പെടുത്തിയിട്ടുണ്ട്.