യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ കമ്പനികൾക്ക് നിർദേശം

Date:

Share post:

യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ കമ്പനികൾക്ക് നിർദേശം. ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ 12,000 കമ്പനികൾക്കാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശം നൽകിയത്. എമിറാത്തി ടാലന്റ് കോമ്പറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം പ്രകാരം 20-49 ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.

ഐടി, റിയൽ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷനൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. വർഷത്തിൽ 2 ശതമാനം സ്വദേശികളെ വീതം നിയമിച്ച് 2026 ആകുമ്പോഴേക്കും 10 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 2022-ൽ 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിലാണ് സ്വദേശിവൽക്കരണം ആരംഭിച്ചത്.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് വർഷത്തിൽ 84,000 ദിർഹമാണ് പിഴയായി ചുമത്തുക. 2025 അവസാനത്തോടെ മൊത്തം 2 ശതമാനം യുഎഇ പൗരന്മാർക്ക് ജോലി നൽകാത്ത കമ്പനിക്കുള്ള പിഴ 1,68,000 ദിർഹമായും വർധിക്കും. കൂടാതെ വ്യാജ സ്വദേശിവൽക്കരണം നടത്തി അധികൃതരെ കബളിപ്പിക്കുന്ന കമ്പനികൾക്ക് 20,000 മുതൽ 1,00,000 ദിർഹം വരെയാണ് പിഴ ചുമത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...