ഗതാഗതക്കുരുക്ക്; സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Date:

Share post:

ഗതാഗതക്കുരുക്ക് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതോടെ ​ഗതാ​ഗതക്കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന നി​ഗമനത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. അദെൽ അൽ മാനെയാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.

കുവൈത്തിലെ വിദ്യാലയങ്ങളുടെ പുതുക്കിയ സമയക്രമങ്ങൾ ഇപ്രകാരമാണ്. നഴ്സറികൾ രാവിലെ 7.15 മുതൽ ഉച്ചയ്ക്ക് 12.05 വരെ, എലിമെന്ററി സ്‌കൂളുകൾ രാവിലെ 7.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ, മിഡിൽ സ്‌കൂളുകൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.40 വരെ, ഹൈസ്‌കൂളുകൾ രാവിലെ 7.45 മുതൽ ഉച്ചയ്ക്ക് 1.55 വരെ എന്നിങ്ങനെയാണ് പ്രവർത്തിക്കുക. പുതുക്കിയ സമയക്രമം ഈ അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...