ആശുപത്രി ബില്ല് അടയ്ക്കാത്തത്തിന്റെ പേരിൽ മൃതദേഹം പിടിച്ച് വയ്ക്കരുത്, മുന്നറിയിപ്പുമായി സൗദിയിൽ ആരോഗ്യ മന്ത്രാലയം 

Date:

Share post:

ആ​ശു​പ​ത്രിയിലെ ബി​ല്ല​ട​ച്ചി​ല്ലെ​ന്ന കാരണത്താൽ മൃ​ത​​ദേ​ഹം പി​ടി​ച്ചു​വയ്ക്കു​ന്ന​തി​ന് എതിരെ മു​ന്ന​റി​യി​പ്പുമായി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ലയം. പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ട​ഞ്ഞു​വയ്ക്കരുത്. കൂടാതെ രോ​ഗി​ക​ളെ വിട്ടയയ്ക്കാതിരിക്കുന്നതും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്ക​ലും നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ഇത് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത പ്ര​സ്​​താ​വ​നയിലൂടെ അറിയിച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ കൈമാറ്റം ചെയ്യുന്നത്, രോ​ഗി​ക​ളു​ടെ​യോ ന​വ​ജാ​ത ​ശി​ശു​ക്ക​ളു​ടെ​യോ ഡി​സ്ചാ​ർ​ജ് എ​ന്നി​വ വ്യ​ക്തി​ക്കോ അ​യാ​ളു​ടെ ര​ക്ഷി​താ​വി​നോ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ ​​ഉ​ള്ള അ​വ​കാ​ശ​മാ​ണെന്ന് സ്വ​കാ​ര്യ ആ​രോ​ഗ്യ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 30 ഇൽ പറയുന്നുണ്ട്. ഇ​തി​നായി ​ഏ​തെ​ങ്കി​ലും രീതിയി​ലു​ള്ള സാ​മ്പ​ത്തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​പാ​ധി​യാക്കിയിട്ടില്ല.

കൂടാതെ പ​ണ​ത്തി​ന്​ പ​ക​ര​മാ​യി സാ​മ്പ​ത്തി​ക ബോ​ണ്ടു​ക​ളി​ൽ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ക്കാ​നും ആ​ശു​പ​ത്രി​ക​ൾ​ക്ക്​ അ​ധി​കാ​ര​മി​ല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇത്തരം ലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും നി​യ​മ ​ലം​ഘ​ന​ങ്ങ​ളുമായി ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​ക​ൾ​ക്ക് റ​ഫ​ർ ചെ​യ്യു​മെ​ന്നും കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ന്​ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും മ​ന്ത്രാ​ല​യം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...