പ്രതിഭകൾക്ക് സൌദി പൌരത്വം നൽകാൻ രാജകീയ ഉത്തരവ്

Date:

Share post:

യു.എ.ഇയുടെ ഗോൾഡൻ വിസക്ക് സമാനമായി ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് സൌദി പൗരത്വം നൽകാൻ രാജകീയ ഉത്തരവ്. മതം, മെഡിക്കൽ, ശാസ്ത്ര, ഗവേഷക, സാംസ്കാരിക, കായിക, കലാ രംഗത്തെ സ്പെഷ്യലിസ്റ്റുകൾക്കും വിശിഷ്ട പ്രതിഭകൾക്കുമാണ് പൌരത്വം അനുവദിക്കുക.

സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും അസാധാരണമായ ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള സൌദിയുടെ പദ്ധതിയാണിത്. ഒപ്പം നിക്ഷേപവും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ലക്ഷ്യമാണ്.

സൗദി അറേബ്യയുടെ വിഷൻ 2030ൻ്റെ ഭാഗമായാണ് ഉത്തരവ്. എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഒരു അഭിലാഷ വികസന പദ്ധതിയാണിത്. മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുന്നതിനും തീരുമാനം വഴിവയ്ക്കും.

2021ൽ സമാനമായ രാജകൽപ്പന പ്രകാരം അമേരിക്കക്കാരനും ഹെവല്യൂഷൻ ഫൗണ്ടേഷൻ്റെ സിഇഒയുമായ മെഹ്മൂദ് ഖാനും സിംഗപ്പൂർ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജാക്കി യി-റു യിങിനും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ ഇന്ത്യൻ പ്രതിഭകൾ ഉൾപ്പടെ നൂറുകണക്കിന് പേർക്ക് സൌദി പൌരത്വം അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...