ഗൾഫ് രാജ്യങ്ങളിൽ മഴ കനക്കുകയാണ്. വെള്ളക്കെട്ട് മൂലം ഉണ്ടായ അപകടങ്ങളിൽ പല സ്ഥലങ്ങളിലായി ഒരുപാട് പേർ മരണപ്പെടുകയും ചെയ്തിരുന്നു. മഴയ്ക്ക് ശമനമില്ലാത്തതിനാൽ റോഡിലൂടെ വാഹനമോടിക്കുന്നവരും ഏറെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
മഴയത്ത് വാഹനം തെന്നിപ്പോകുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൗദി ട്രാഫിക് വകുപ്പ്. രാജ്യത്തെ പല മേഖലകളിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. മഴയത്ത് അമിത വേഗത്തിൽ വാഹനമോടിക്കുമ്പോൾ വാഹനം തെന്നിപ്പോവാനും വലിയ അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതലാണെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മഴയത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ടയർ ചലിക്കുമ്പോൾ വേഗം കൂടുന്നതിനനുസരിച്ച് അതിന്റെ കെട്ടുറപ്പും സ്ഥിരതയും കുറയുമെന്നും ട്രാഫിക് വകുപ്പ് കൂട്ടിച്ചേർത്തു.