അ​ന്താ​രാ​ഷ്​​ട്ര സ​ർ​വീസി​നൊ​രു​ങ്ങി റെഡ് സീ വിമാനത്താവളം

Date:

Share post:

ഇനി റെഡ് സീ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര യാത്രകൾ ചെയ്യാം. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സി​നൊ​രു​ങ്ങുകയാണ് സൗ​ദി പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ചെ​ങ്ക​ട​ൽ തീ​ര​ത്തെ റെ​ഡ്​ സീ ​വി​മാ​ന​ത്താ​വ​ളം. ഏ​പ്രി​ൽ 18നാ​ണ്​ പു​തി​യ അ​ന്താ​രാ​ഷ്​​ട്ര വ്യോ​മപാ​ത​യു​ടെ ഉ​ദ്ഘാ​ട​നം നടക്കുക. അ​ന്ന്​ ദു​ബൈ​യി​ൽ​ നി​ന്നെ​ത്തു​ന്ന വി​മാ​ന​ത്തെ സ്വീ​ക​രി​ക്കു​മെ​ന്നും​ റെ​ഡ്​ സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തിനായുള്ള അവസാനഘട്ട ഒ​രു​ക്കങ്ങളിലാണ് അധികൃതർ. എ​മി​റേ​റ്റ്‌​സ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഫ്ലൈ ​ദു​ബൈ​യു​ടെ വി​മാ​ന​മാ​ണ്​​ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സി​ന്​ തു​ട​ക്കം കു​റി​ച്ച്​ ​റെ​ഡ്​ സീ ​വി​മാ​ന​ത്താ​വ​ള​ത്തിന്റെ റൺവേയിൽ ഇറങ്ങാൻ പോകുന്നത്. ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ൾ നി​ല​വി​ൽ റെ​ഡ്​ സീ​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. മാത്രമല്ല, ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ സൗ​ദി​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​മാ​യി സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കുകയും ചെയ്തിരുന്നു. ഫ്ലൈ ​ദു​ബൈ ആ​ഴ്​​ച​യി​ൽ വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട്​ സ​ർ​വി​സാ​ണ്​ ന​ട​ത്തു​ന്ന​ത്.​ 2023 സെ​പ്റ്റം​ബ​ർ മു​ത​ലാ​ണ്​ റി​യാ​ദ്, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ റെ​ഡ്​ സീ​യി​ലേ​ക്ക്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ്​ ഒ​രു അ​ന്താ​രാ​ഷ്​​ട്ര വി​മാ​നം റെ​ഡ്​ സീ​യി​ലേ​ക്ക്​ വ​രാ​നൊ​രു​ങ്ങു​ന്ന​ത് എന്ന വലിയ പ്രത്യേകത കൂടിയുണ്ട്.

ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​​ന്റെ വ​ര​വോ​ടെ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ള​ട​ക്കം റെ​ഡ് സീ​യി​ലേ​ക്കും തി​രി​ച്ചും ആ​ഴ്ച​യി​ൽ എ​ട്ട്​ സ്ഥി​രം വി​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. ഇ​ത്​ സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ചെ​ങ്ക​ട​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. റെ​ഡ്​ സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ​പ്ര​ദേ​ശ​വാ​സി​ക​ളെ ദു​ബൈ സ​ർ​വി​സ്​ വ​ഴി ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കും. ഈ ​വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ച്ച്​ തു​ട​ങ്ങു​മ്പോ​ൾ പ്ര​തി​വ​ർ​ഷം 10​ ല​ക്ഷം യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നാ​വു​മെ​ന്ന്​ റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് സി.​ഇ.​ഒ ജോ​ൺ പ​ഗാ​നോ പ​റ​ഞ്ഞു. ആ​റു​മാ​സം മു​മ്പ് ആ​രം​ഭി​ച്ച ആ​ദ്യ വി​മാ​ന സ​ർ​വി​സ്​ ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള യാ​ത്ര​യു​ടെ തു​ട​ക്ക​മാ​യി​രു​ന്നു.

അതേസമയം റെഡ് സീയുടെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര സൗ​ദി അ​റേ​ബ്യ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള മ​റ്റൊ​രു ചു​വ​ടു​വെ​പ്പാ​ണെ​ന്നും ജോ​ൺ പ​ഗാ​നോ പ​റ​ഞ്ഞു. മി​ഡി​ൽ ഈ​സ്​​റ്റി​ലെ ആ​ദ്യ​ത്തെ കാ​ർ​ബ​ൺ​ര​ഹി​ത വി​മാ​ന​ത്താ​വ​ളം കൂടിയാണ് റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​സ്ഥി​ര​ത​ക്കും കാ​ർ​ബ​ൺ ഉ​ദ്വ​മ​നം ഇ​ല്ലാ​താ​ക്കാ​നും ഊ​ർ​ജ ഉ​പ​ഭോ​ഗം മെ​ച്ച​പ്പെ​ടു​ത്താ​നും വി​ഭ​വ-​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ജോ​ൺ പ​ഗാ​നോ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...

അവശ്യസാധനങ്ങൾ ഇനി പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിച്ചു

ഇനി അവശ്യവസ്തുക്കൾ നിങ്ങളുടെ കൈകളിൽ പറന്നെത്തും. ഡ്രോണുകൾ വഴി അവശ്യവസ്തുക്കളുടെയും പാഴ്സലുകളുടെയും ഡെലിവറി ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ ഡ്രോണിന്...

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...