‘ചെറിയ വലിയ സേവനം’, ഏവരുടെയും മനസ്സ് കവർന്ന് ഹജ്ജ്​ സേവനത്തിനിറങ്ങിയ ഏഴ് വയസ്സുള്ള മലയാളി പെൺകുട്ടി 

Date:

Share post:

ഈ വർഷത്തെ ഹ​ജ്ജ്​ അവസാ​നി​ച്ച​പ്പോ​ൾ തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി പെൺകുട്ടി എ​ല്ലാ​വ​രു​ടെ​യും മ​നം​ക​വ​ർ​ന്നു. കെ.​എം.​സി.​സി ഹ​ജ്ജ്​ സെ​ല്ലി​ന്​ കീ​ഴി​ൽ വ​ള​ൻ​റി​യ​ർ സേ​വ​ന​ത്തി​ന് എ​ത്തി​യ മി​ദ്​​ഹ ഫാ​ത്തി​മ​​ എന്ന ഏഴ് വയസ്സുകാരിയാണ് തീ​ർ​ഥാ​ട​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ ഇടം​ നേ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണയിലെ മ​ണ്ണാ​ർ​മ​ല വേ​ങ്ങൂ​ർഎ.​എം.​എ​ച്ച്.​എ​സി​ലെ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ മിദ്‌ഹ.

ജി​ദ്ദ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന മിദ്‌ഹയുടെ പി​താ​വ്​ നാ​സ​റി​ന്റെ അ​ടു​ത്തേ​ക്ക്​ ഉ​മ്മ റി​ൻ​സി​ദാ​യു​ടെ കൂ​ടെ സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ​താ​ണ്​ ഈ കൊച്ചു മിടുക്കി. കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​നാ​യ നാസർ ഹ​ജ്ജ്​ സേ​വ​ന​ത്തി​ന്​ പോ​കാ​നൊ​രു​ങ്ങുന്നത് കണ്ട മിദ്‌ഹ ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ചെ​യ്യാ​ൻ കൂ​ടെ വ​ര​ട്ടെ എ​ന്ന് ചോ​ദി​ച്ചു. എന്നാൽ കടുത്ത ചൂടും ന​ട​ത്ത​ത്തി​​ന്റെ ദൂ​ര​വും തി​ര​ക്കി​ൽ​ അകപെ​ട്ടാ​ൽ കാ​ണാ​തെ വ​ന്നാ​ലോ എ​ന്ന ഭ​യ​വു​മെ​ല്ലാം കാ​ര​ണം നാസറും റിൻസിദയും അ​ത്​ നി​ര​സി​ച്ചു.

പക്ഷെ, കൊ​ണ്ടു​പോ​ക​ണം എ​ന്ന്​ മിദ്‌ഹ വാശി പിടിച്ചപ്പോൾ നാസറിന് മറുത്തൊന്നും പറയാനായില്ല. അങ്ങനെ മ​ക്ക​യി​ലും മീ​ന​യി​ലു​മാ​യി മ​റ്റു കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​ർ​ക്കൊ​പ്പം മിദ്‌ഹയും രാപ്പ​ക​ലി​ല്ലാ​തെ ഊ​ണും ഉ​റ​ക്ക​വു​മൊ​ഴി​ച്ച് ഹാ​ജി​മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു. അ​ഞ്ചു ​ദി​വ​സ​മാ​ണ്​ ഈ കൊച്ചു മിടുക്കി സേ​വ​ന​രം​ഗ​ത്ത്​ നി​ല​കൊ​ണ്ട​ത്.

അതേസമയം പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്രാ​യ​ത്തെ വെ​ല്ലു​ന്ന മി​ക​വാ​ണ് മിദ്‌ഹ​ പു​ല​ർ​ത്തി​യ​തെ​ന്ന്​ മ​റ്റ്​ വ​ള​ൻ​റി​യ​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടുത്തി. ലോ​ക​ത്തി​​ന്റെ നാ​നാ ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന ഹാ​ജി​മാ​രു​ടെ മ​നം​ക​വ​രാ​ൻ മിദ്‌ഹയുടെ സേ​വ​ന സ​ന്ന​ദ്ധ​ത​​ക്കാ​യി. കൂടാതെ അ​നേ​കം രാ​ജ്യ​ക്കാ​രു​ടെ അ​ഭി​ന​ന്ദ​ന​വും പ്ര​ശം​സ​ക​ളും സ​മ്മാ​ന​ങ്ങ​ളും കൊച്ചു മിടുക്കിയുടെ ന​ന്മ മ​ന​സ്സി​നു​ള്ള അം​ഗീ​കാ​ര​മാ​യി മാ​റി. കെ.​എം.​സി.​സി​യും നാ​ട്ടു​കാ​രും മി​ദ്​​ഹ ഫാ​ത്തി​മ്മ​യു​ടെ നി​ഷ്ക​ള​ങ്ക​മാ​യ ഈ ​പു​ണ്യ സേവനത്തെ ആ​ദ​രി​ക്കു​ന്ന​തി​നും അ​നു​മോ​ദി​ക്കു​ന്ന​തി​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണിപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്‌ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ്...

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്....

ഫെയ്സ്ബുക്കും വാട്സ്ആപ്പും നാലര മണിക്കൂർ പണിമുടക്കി; ആശങ്കയിലായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഫെയ്സ്ബുക്കും വാട്സ്ആപ്പും മണിക്കൂറുകളോളം പണിമുടക്കിയതോടെ ഉപയോക്താക്കളെല്ലാം അശങ്കയിലായി. എന്ത് സംഭവിച്ചുവെന്നറിയാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് ആശങ്കപ്പെട്ടത്. എന്നാൽ നാലര മണിക്കൂറുകൾക്ക് ശേഷം ആപ്പിക്കേഷനുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തു. ഇന്നലെ...