‘ഡെസേർട്ട് ഡ്രീം’, സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു

Date:

Share post:

സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു. ‘ഡെസേർട്ട് ഡ്രീം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മധ്യപൂർവേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിലെ ആദ്യ ആഡംബര ട്രെയിൻ സർവീസാണിത്. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദരുമായ ഇറ്റാലിയൻ ആഴ്​സനാലെ ഗ്രൂപ്പും ​പദ്ധതിയുടെ ഭാഗമായുള്ള കരാറിൽ ഒപ്പുവെച്ചു​. 40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകും. സീറ്റ് ബുക്കിങ് ഈ വർഷം അവസാനം മുതൽ സ്വീകരിച്ച് തുടങ്ങും. 2025 ന്റെ അവസാന പാദത്തിൽ ആയിരിക്കും ഓടി തുടങ്ങുക.

ആദ്യ സർവീസ് തലസ്ഥാനമായ റിയാദിലെ നോർത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഹാഇൽ വഴി ഖുറയ്യാത്ത് ട്രെയിൻ സ്റ്റേഷനിൽ അവസാനിക്കുന്ന വിധത്തിലാണ് സജ്ജീകരിക്കുക. അതേസമയം ആഡംബര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് രാജ്യത്തെ ഗതാഗത മാർഗങ്ങളിലേക്ക് ഗുണനിലവാരമുള്ള സേവനങ്ങളും അധിക ഓപ്ഷനുകളും ചേർക്കുമെന്ന്​ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും ‘സാർ’ ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനിയർ സ്വാലിഹ് അൽജാസർ പറഞ്ഞു.

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ സംരംഭങ്ങളിലൊന്നാണ് ഈ കരാർ. മാത്രമല്ല, റെയിൽവേ ഗതാഗത, ലോജിസ്​റ്റിക്​ സംവിധാനത്തിന്​ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയെയും മന്ത്രി പ്രശംസിച്ചു. ഗതാഗത പാറ്റേണുകൾ വികസിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങളും ഈ മേഖലയിലെ വിവിധ കക്ഷികളും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുന്നുവെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

ഡെസേർട്ട് ഡ്രീം ട്രെയിനിന്റെ പ്രാരംഭ നിർമ്മാണ ഘട്ടങ്ങൾ ഇറ്റലിയിൽ ആരംഭിച്ചതായി ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പ്​ ഡയറക്ടർ ബോർഡ് ചെയർമാൻ പൗലോ ബാർലെറ്റ അറിയിച്ചു. ‘ഡെസേർട്ട് ഡ്രീം’ട്രെയിനിൽ ആഴ്സനാലെ കമ്പനി ഇരുനൂറ് മില്യൺ റിയാലിലധികമാണ് നിക്ഷേപിച്ചിരിക്കുന്നത്​. ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ആഡംബര യാത്ര,ഇൻറർനാഷണൽ ഹോട്ടൽ ആൻഡ് റിസോർട്ട് മാനേജ്മെൻറ്​ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയാണിത്​.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...