സൗദിയിലെ ജയിലിൽ ഇന്ത്യക്കാർ വർധിക്കുന്നു, ആശങ്കയുണ്ടെന്ന് ഇന്ത്യൻ എംബസി 

Date:

Share post:

വിവിധ കേസുകളിലായി ദമാമിലെ ജയിലിൽ കഴിയുന്ന മലയാളികളടക്കം ഇന്ത്യൻ തടവുകാരുടെ എണ്ണം ആശങ്കാ ജനകമാവും വിധം വർധിക്കുന്നതായി ഇന്ത്യൻ എംബസി സാമൂഹിക സേവന വൊളൻറിയർമാർ അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നിലവിൽ 400 ലേറെ പേരാണ് വിവിധ കേസുകളിലായി ദമാം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ഇരുനൂറോളം പേരും മലയാളികളാണ്. കഴിഞ്ഞ വർഷം165 പേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് മൂന്ന് മടങ്ങിനടുത്ത് വർധിച്ച് 400 പേരായി ഉയർന്നിരിക്കുകയാണ്.

അതേസമയം ലഹരിമരുന്ന് കേസിൽ പിടിയിലായ മിക്ക മലയാളികളും മറ്റു രാജ്യക്കാരായ ലഹരിമരുന്ന് കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്. ധന സമ്പാദനത്തിനുള്ള എളുപ്പവഴി അന്വേഷിച്ചാണ് പലരും ഇത്തരം മയക്കുമരുന്ന് റാക്കറ്റുകളുടെ കണ്ണികളാവുന്നത്. എന്നാൽ ആറുവർഷം മുമ്പ് ലഹരിമരുന്ന് കേസിൽപ്പെട്ട ഏതാനും മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിനുശേഷം ഇത്തരത്തിലുള്ള ശിക്ഷകളിൽ മലയാളികളുടെ എണ്ണം കുറഞ്ഞിരുന്നു.

തമിഴ്നാട്ടുകാരും മലയാളികളും ജയിലിൽ എത്തിയിരുന്നത് മദ്യക്കടത്ത് കേസുകളിലാണ്. ഇപ്പോഴത് ലഹരിമരുന്ന് ഉപയോഗത്തിലേക്കും വിൽപനയിലേക്കും കൂടി വ്യാപിച്ചു എന്നും ഇന്ത്യൻ എംബസി സാമൂഹിക സേവന വൊളൻറിയർമാർ അറിയിച്ചു. ഇത് കൂടാതെ മറ്റ് കേസുകളിൽപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരും ധരാളമാണ്.

മകളെ പീഡിപ്പിച്ച ഒരു മലയാളി

സ്വന്തം മകളെ പീഡിപ്പിച്ച മലയാളിയായ ഒരു പിതാവിന് ആദ്യം വിധിച്ചത് മൂന്ന് വർഷത്തെ തടവായിരുന്നു. എന്നാൽ മേൽകോടതി ഇത് 15 വർഷമായി വർധിപ്പിച്ചിട്ടുണ്ട്. പീഡനത്തിനിരയായ മകളും മാതാവും ഇദ്ദേഹത്തിന് മാപ്പ് കൊടുക്കാൻ തയാറായപ്പേഴേക്കും ശിക്ഷ വിധിക്കപ്പെട്ടിരുന്നു. അതേസമയം അടുത്തയാഴ്ച നാട്ടിലേയ്ക്കുള്ള മടക്ക ടിക്കറ്റ് ശരിയായിട്ടുള്ള 12 പേരിൽ ലഹരി മരുന്ന് കേസിൽപ്പെട്ട 23 വയസ്സുകാരനും ഉൾപ്പെടുന്നു. 21–ാം വയസ്സിൽ ആണ് ഈ യുവാവ് ജയിലിലായത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിൽപ്പെട്ട കുട്ടികളിൽ കുറേ പേർ ജയിലിലുണ്ട് .

ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തവർ

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നവരുടെ എണ്ണവും വർധിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഇന്ത്യൻ എംബസി തടവിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പൂർണമായും ശേഖരിച്ചതായി എംബസി വിഭാഗം വൊളൻറിയർമാരും സാമൂഹിക പ്രവർത്തകനുമായ മണിക്കുട്ടൻ പദ്മനാഭനും മഞ്ജു മണിക്കുട്ടനും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....