ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയുമായ സഹകരണം ശക്തമാക്കാനുളള നീക്കവുമായി സൗദി. ധാരണാ പത്രത്തിന്‍റെ കരട് ഇന്ത്യയുമായി ചര്‍ച്ചചെയ്യാനും തുടര്‍നടപടികൾ സ്വീകരിക്കാനും സൗദി മന്ത്രിസഭായോഗത്തിന്റെ തീരുമാനം . ഇതിനായി സൗദി ഊര്‍ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനെ ചുമതലപ്പെടുത്തി.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ റിയാദ് യമാമ പാലസിൽ മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. ഊര്‍ജ മേഖലയില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യ- സൗദി ബന്ധം കൂടുതല്‍ ശക്തമാകും. അതേസമയം ആഗോളതലത്തില്‍ ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റേയും ഹരിത ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റേയും പശ്ചാത്തലത്തില്‍ പുതിയ സഹകരണങ്ങൾ അനിവാര്യമാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
എല്ലാ വർഷവും നവംബർ പതിനൊന്നാം തീയതി “ഓർഗാനിക് ഫുഡ് ഡേ”ആഘോഷിക്കാനും സൗദി മന്ത്രിസഭായോഗം തീരുമാനിച്ചു. സൗദി കിരീടാവകാശിയുടെ നേതൃത്വത്തിൽ സുപ്രീം സ്പേസ് കൌൺസിൽ എന്ന പേരിൽ കൗൺസിൽ സ്ഥാപിക്കാനുളള നീക്കവും നിര്‍ണായകമായി.