ഹജ്ജ് കർമം നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് പുറപ്പെടും മുൻപ് പ്രതിരോധ കുത്തിവെപ്പെടുക്കണം. അതിന്റെ പ്രധാന്യത്തെക്കുറിച്ച് വീണ്ടും ഓർമിപ്പിക്കുകയാണ് പൊതുജനാരോഗ്യ മന്ത്രാലയം. തീർഥാടകർ സ്വീകരിക്കേണ്ട കുത്തിവെപ്പുകളുടെ ഇനങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മന്ത്രാലയം പുറത്ത് വിട്ട മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ വാക്സിൻ ഒരു വയസ്സിന് മുകളിലുള്ള എല്ലാവരും നിർബന്ധമായും സ്വീകരിക്കണം. 6-12 മാസം പ്രായമുള്ളവർക്ക് രണ്ട് മാസത്തെ ഇടവേളയിലായി രണ്ട് ഡോസുകളായി വാക്സിൻ നൽകാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പകർച്ചപ്പനി, കോവിഡ്, ന്യൂമോകോക്കൽ വാക്സിൻ എന്നിവയും മന്ത്രാലയം നൽകി വരുന്നു. മറക്കരുത്! വാക്സിൻ എടുക്കു, ആരോഗ്യവും സുരക്ഷയുമാണ് വലുത്.