ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായുള്ള അറഫ സംഗത്തിനിന് വിശ്വാസ ലക്ഷങ്ങൾ. പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അറഫ സംഗമത്തിന് എത്തിയിട്ടുളളത്. ഹജ്ജിൻ്റ രണ്ടാം ദിവസമായ ഇന്നാണ് സുപ്രധാന ചടങ്ങായ അറഫ സംഗമം.
രാത്രിവരെ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകും. ഉച്ച നിസ്കാരത്തിന് മുൻപ് മക്ക ഗ്രാൻഡ് പള്ളി ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് മാഹിർ അൽ മുഐഖിലിയാണ് പ്രഭാഷണം നിർവഹിക്കുക.ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും.
അറഫ സംഗമവും മിനായിലെ കല്ലേറുമാണ് ഹജ്ജിൻ്റെ സുപ്രാധന ചടങ്ങുകൾ. ഇന്ത്യയിൽനിന്നുളള ഹാജിമാർക്ക് മിനയിലേക്ക് ബസ് സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുളളത്.തീര്‍ഥാടകരെ യഥാസമയം അറഫ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് മുഴുവന്‍ സൗകര്യങ്ങളും ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ വ്യക്തമാക്കി.