സൗദിയിൽ ഹ​ജ്ജ്​ തീ​ർ​ഥാ​ടകരുടെ യാത്ര സുഖമമാക്കൽ, 60 രാ​ജ്യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ 70 ഗ​താ​ഗ​ത​ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ടു

Date:

Share post:

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജിനെത്തുന്ന തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേണ്ടി 60 രാ​ജ്യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ 70 ഗ​താ​ഗ​ത ​ക​മ്പ​നി​ക​ളു​മാ​യി ക​രാ​റിൽ ഒപ്പുവച്ചു. മ​ക്ക​യി​ലും മ​ദീ​ന​യി​ലും മി​ന, അ​റ​ഫ, മു​സ്​​ദ​ലി​ഫ എ​ന്നീ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കു​കയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ലേ​ക്കു​ള്ള ഗ​താ​ഗ​ത ക​രാ​റു​ക​ളു​ടെ വ​ലി​യൊ​രു ശ​ത​മാ​നം ഇതിനോടകം തന്നെ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യ​ത്തിന്റെ ഗ​താ​ഗ​ത വി​ഭാ​ഗ​മാ​യ ജ​ന​റ​ൽ ഓ​ട്ടോ​മൊ​ബൈ​ൽ സി​ൻ​ഡി​ക്കേ​റ്റി​ലെ കോ​ർ​പ​റേ​റ്റ് കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല അ​ൽ മി​ഹ്​​മാ​ദി പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ജി​ദ്ദ​യി​ൽ ന​ട​ന്ന ഹ​ജ്ജ്, ഉം​റ സേ​വ​ന സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ്​ ലോ​ക​ത്തി​ലെ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ നിന്നുള്ള 60 രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ട​തെ​ന്ന് അ​ൽ​മി​ഹ്​​മാ​ദി പ​റ​ഞ്ഞു.

ഹ​ജ്ജ്, ഉം​റ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചുകൊണ്ട് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്കും ആ​വ​ശ്യ​ക​ത​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി ഹ​ജ്ജ് സീ​സ​ണി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾ ക​ണ​ക്കാ​ക്കാ​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ്​ ജ​ന​റ​ൽ ഓട്ടോമൊ​ബൈ​ൽ സി​ൻ​ഡി​ക്കേ​റ്റ്. കൂടാതെ ബ​സു​ക​ളു​ടെ നി​ല​വാ​രം, ബ​സുക​ളു​ടെ ല​ഭ്യ​ത, പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത, വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത, ട്രാ​ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത, ഇ​ല​ക്​​ട്രോ​ണി​ക്, ബ​ദ​ൽ സൗ​ക​ര്യം, ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ഭ​വ​ന, ഉ​പ​ജീ​വ​ന ഫ​യ​ലു​ക​ൾ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ക ഓട്ടോമൊബൈൽ സിൻഡി​​ക്കേ​റ്റിന്റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ​പ്പെ​ടു​മെ​ന്നും അ​ൽ​മി​ഹ്​​മാ​ദി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...