ജിസിസി റെ​യി​ൽ പ​ദ്ധ​തി പുരോഗമിക്കുന്നു, അ​ഞ്ചു​വ​ർ​ഷ​ത്തി​നുള്ളിൽ പൂർത്തിയാവും 

Date:

Share post:

ജിസിസി റെ​യി​ൽ പ​ദ്ധ​തിയുമായി ബന്ധപ്പെട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​നുള്ളിൽ റെയിൽപാ​ത പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​ന്‍ ഓടി തുടങ്ങുമെന്നാണ് പ്ര​തീ​ക്ഷ. 2028 ഓ​ടെ ട്രെ​യി​ന്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കു​വൈറ്റ് റോ​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് ദാ​വി അ​റി​യി​ച്ചു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം ഘ​ട്ട ന​ട​പ​ടി​ക​ള്‍ നടക്കുകയാണ്. വി​ദ​ഗ്ധ സ​മി​തി ടെ​ക്നി​ക്ക​ൽ ബി​ഡ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി ഉ​ട​ന്‍ ക​രാ​ര്‍ ഉ​റ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് കു​വൈ​റ്റ് സി​റ്റി വ​രെ​യാ​ണ് റെ​യി​ല്‍പാ​ത നി​ർ​മി​ക്കുന്നത്. കു​വൈ​റ്റും സൗ​ദി​യും ത​മ്മി​ലു​ള്ള റെ​യി​ൽ​വേ സാ​ധ്യ​ത പ​ഠ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ മാ​സമാണ് അ​നു​മ​തി ന​ല്‍കി​യത്. കൂടാതെ ഇ​ത് സം​ബ​ന്ധ​മാ​യ സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​നു​ള്ള ക​രാ​റി​ല്‍ സൗ​ദി അ​ധി​കൃ​ത​രും കു​വൈ​റ്റ് പൊ​തു​മ​രാ​മ​ത്ത് അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും ഒ​പ്പു​വയ്ക്കുകയും ചെയ്തു.

കു​വൈ​റ്റിനും റി​യാ​ദി​നും ഇ​ട​യി​ൽ 650 കി​ലോ​മീ​റ്റ​റാ​ണ് റെയി​ല്‍വേ​യു​ടെ ആ​കെ ദൂ​രം. ആ​റു​മാ​സ​ത്തി​ന​കം സാ​ധ്യ​താ പ​ഠ​നം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ​ഒക്ടോ​ബ​റി​ൽ മ​​സ്ക​​റ്റിൽ ചേ​​ർ​​ന്ന ജി.​സി.​സി ഗ​​താ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളു​​ടെ അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ സ​​മി​​തി യോഗത്തിൽ ജി.​സി.​സി റെ​​യി​​ൽ​​വേ പ​​ദ്ധ​​തി 2030 ഡി​​സം​​ബ​​റി​​ന​കം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ ​തീ​രു​മാ​നി​ച്ചി​രു​ന്നു. പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ വാ​ണി​ജ്യ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ​ള്‍ഫ്‌ റെ​യി​ല്‍വേ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. കൂടാതെ യാ​ത്ര​യും ച​ര​ക്കു​നീ​ക്ക​വും എ​ളു​പ്പ​മാ​ക്കു​ക​യും ചെ​ല​വു കു​റ​ക്കു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത ​രം​ഗ​ത്തെ വ​ലി​യ മാ​റ്റ​ത്തി​ന് റെ​യി​ൽ​പാ​ത വഴിയൊരുക്കും. മേ​ഖ​ല​യി​ലെ ആ​റു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​കും ജി.​സി.​സി റെ​യി​ൽ സ​ർ​വീസ്. 25 ബി​​ല്യ​​ൻ ഡോ​​ള​​ർ ചെ​​ല​​വ് ക​​ണ​​ക്കാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ൽ 2,177 കി.​​മീ ദൈ​​ർ​​ഘ്യ​​മാ​​ണ് ദൂ​രം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...