പണത്തിന് രേഖകൾ ഇല്ല; നാട്ടിലേക്ക് പണം അയച്ച പ്രവാസികൾ പിടിയില്‍

Date:

Share post:

സൗദിയില്‍നിന്ന് ഉറവിടം വ്യക്തമാക്കാത്ത പണം വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികൾ പിടിയില്‍. അനധികൃത പണമിടപാട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ സിറിയന്‍ സ്വദേശികളായ ഇവരില്‍നിന്ന് 5,85,490 റിയാലും കണ്ടെടുത്തിട്ടുണ്ട്.

അനധികൃതമായി സമ്പാദിച്ച പണമാണ് ഇരുവരും സ്വദേശത്തേക്ക് അയച്ചതെന്നാണ് നിഗമനം. റിയാദ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ ബിസിനസ്സുകളില്‍ ഏര്‍പ്പെട്ടാണ് പണം സമ്പാദിച്ചതെന്നും പൊലീസ് കരുതുന്നു. സാമ്പത്തിക രംഗത്തെ ക്രമക്കേടുകൾ തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ച് വരുന്നതിന്‍റെ ഭാഗമായിരുന്നു പൊലീസ് പരിശോധന.

തീവ്രവാദികളെ സഹായിക്കുന്നതും കളളപ്പണമിടപാട് നടത്തുന്നതും സഹായം നല്‍കുന്നതും കുറ്റകരമാണെന്ന് സൗദി നേരത്തേ വ്യക്തമാക്കിയിരുന്നു. കാരുണ്യത്തിന്‍റെ ഭാഗമായിപോലും രാജ്യത്തിന് പുറത്തേക്ക് പണം അയയ്ക്കുന്നതിന് സൗദിയില്‍ നിയന്ത്രണങ്ങളുണ്ട്. വന്‍ തുക പി‍ഴവും തടവും ഉൾപ്പടെ കടുത്ത ശിക്ഷകളും നിയമലംഘകര്‍ക്ക് ലഭ്യമാകും. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....

മോഹൻലാലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; സൂപ്പർ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ...

തലാബത്ത് ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചു; ഓഹരി വില 1.50 മുതൽ 1.60 ദിർഹം വരെ

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് തലാബത്തിന്റെ ഐപിഒ സപ്സ്ക്രിപ്ഷൻ...

മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം

കേരളത്തിലും തമിഴ്നാട്ടിലും തലവേദന സൃഷ്ടിക്കുന്ന മോഷ്ടാക്കൾ. മോഷണം കുലത്തൊഴിലാക്കിയ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവർ. പരാതികളും കേസും കൂടിയപ്പോൾ തമിഴ്നാട് ഇന്റലിജൻസാണ് ഇവർക്ക് കുറുവ സംഘമെന്ന്...