കുവൈറ്റ് അമീർ റിയാദിലെത്തി, അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനം 

Date:

Share post:

കുവൈറ്റ് അമീർ ഷെയ്ഖ് മിശ്​അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെത്തി. കുവൈറ്റ് അമീറായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്​. റിയാദിലെത്തിയ അമീറിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.

സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനോടുള്ള ​സ്നേഹവും ആദരവും പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. കൂടാതെ പ്രാദേശിക അന്തർദേശീയ തലങ്ങളിലെയും രാജ്യത്തിന്റെ നിലപാടിനെയും സന്ദർശനം പ്രതിഫലിപ്പിക്കുന്നു. കൂടാതെ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുവായി ആശങ്ക ഉളവാക്കുന്ന വിഷയങ്ങളെക്കുറിച്ചും സൗദി ഭരണകൂട നേതൃത്വവുമായുള്ള ആശയവിനിമയവും കൂടിയാലോചനയും വർധിപ്പിക്കാനുള്ള കുവൈറ്റ് അമീറിന്‍റെ താൽപ്പര്യവുമാണ് സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യം.

സൗദി-കുവൈറ്റ് ബന്ധങ്ങൾക്ക്​130 വർഷത്തിലേറെ പഴക്കമുണ്ട്.​സാഹോദര്യത്തിലും ഐക്യത്തിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വേറിട്ടുനിൽക്കുന്നതാണ്. ഇരു രാജ്യങ്ങളും ബന്ധം വികസിപ്പിക്കുന്നതിനായി വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തിന്‍റെ വശങ്ങൾ വർധിപ്പിക്കുകയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...