90ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 തീർഥാടകർ സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സൗദിയിലെത്തും. ഇത് സംബന്ധിച്ച് ശനിയാഴ്ചയാണ് സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. മതകാര്യ വകുപ്പ് മേൽനോട്ടം വഹിക്കുന്ന ഖാദിമുൽ ഹറമൈൻ ഹജ്ജ് പ്രോഗ്രാമിന്റെ ഭാഗമായായിരിക്കും ഇത്രയും പേർ ഹജ്ജിനെത്തുക.
അതേസമയം ഇങ്ങനെയൊരു അവസരം ഒരുക്കി തന്നതിന് മതകാര്യ മന്ത്രിയും ഖാദിമുൽ ഹറമൈൻ ഹജ്ജ് പ്രോഗ്രാം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുൈശഖ് സൽമാൻ രാജാവിനോട് നന്ദി അറിയിച്ചു. സമാനമായ രീതിയിൽ ഒരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് രാജാവിന്റെ അതിഥികളായി ഇവിടെ എത്താറുള്ളത്.