സയാമീസ് ശസ്ത്രക്ക്രിയയിൽ സൌദിയുടെ ലോക മാതൃക

Date:

Share post:

ഒരു സയാമീസ് സോഹോദരങ്ങളെക്കൂടി തിരെകെ ജീവിതത്തിലേക്ക് എത്തിക്കുകയാണ് സൌദി അറേബ്യ. ഇക്കുറി സിറിയന്‍ സയാമീസ് ഇരട്ടകളായ ബസ്സാമിനെയും
ഇഹ്‌സാനെയുമാണ് വേർപെടുത്തിയത്. 32 മാസം പ്രായമുള്ള കുട്ടികൾ.

ലോകത്തിന് മുന്നിൽ വലിയ അനുകമ്പയുയർത്തി ജനിച്ചുവീഴുന്നവരാണ് സയാമീസ് ഇരട്ടകൾ.ഒരുലക്ഷത്തി ഇരുപതിനായിരം മനുഷ്യരിൽ ഒരു ജൻമം എന്നാണ് ശരാശരി കണക്ക്.ഭ്രൂണാവസ്ഥയിൽത്തന്നെ ശരീരം ഒട്ടിച്ചേർന്ന നിലയിൽ ജനിക്കുന്ന ഇരട്ടക്കുട്ടികൾ.

അവർ ഒറ്റ ശരീരത്തിൽ ജനിക്കുന്ന രണ്ട് ആൺ കുട്ടികളോ പെൺകുട്ടികളോ ആണും പെണ്ണുമോ ആവാം. അതിൽ അതിജീവന ശേഷിയില്ലാതെ പിറവിയിൽ തന്നെ മരണമടയുന്നത് 70 ശതമാനം കുഞ്ഞുങ്ങൾ. പക്ഷേ ബാക്കിയുളള 30 ശതമാനം നമുക്കൊപ്പം ലോകത്തുണ്ട്. അത്തരക്കാർക്ക് അവസരമൊരുക്കേണ്ടത് ലോകത്തിൻ്റെ കടമയാണ്. ചികിത്സകൾ അതിസങ്കീർണമാണെങ്കിലും വേറിട്ട മാതൃകയാവുകയാണ് സൌദി അറേബ്യയെന്ന രാജ്യം.

കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെൻ്ററിൻ്റെ നേത്യത്വത്തിൽ 1990 മുതൽ ആരംഭിച്ച പ്രവർത്തനം. 23 രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത സയാമീസുകളെ മുൻഗണനാടിസ്ഥാനത്തിലാണ് ശസ്ത്രക്ക്രിയക്ക് വിധേമാക്കുന്നത്. ഇതിനികം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുളളത് 127 സയാമീസ് സഹോദരങ്ങൾ.

ഒന്നായിപ്പോയ അവയവങ്ങൾ വേർപേടുത്തേണ്ട അവസ്ഥ.അതിൽ തല മുതൽ വിരൽ വരെ ഓരോ ശസ്ത്രക്കിയയും വ്യത്യസ്തമായിരിക്കും. ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന സയാമീസുകളുടെ അവസ്ഥ പഠിച്ച് നിരീക്ഷണത്തിന് വിധേയമാക്കിയാണ് ആദ്യ ചുവടുവയ്പ്പ്. പിന്നീട് ലോകത്തെ വിദഗ്ദ്ധ സംഘത്തെ ഒരുമിപ്പിച്ച് മണിക്കൂറും ദിവസങ്ങളും നീളുന്ന തയ്യാറെടുപ്പാണ് . ഒടുവിൽ സകല സന്നാഹങ്ങളുമായി ഓപ്പറേഷൻ ടേബിളിലേക്ക്.

സൌദിയുടെ യജ്ഞത്തിൽ ജീവിതത്തിനും മരണത്തിനും ഇടയിലുളള നൂൽപ്പാലത്തിലൂടെ ഇതിനകം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് 50 ൽ അധികം സയാമീസ് സഹോദരങ്ങൾ.
സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ പ്രത്യേക താത്പര്യത്തിൽ നടത്തുന്ന പദ്ധതിയിൽ ചിക്തിത്സ പൂർണ സൌജന്യം.

1992 വേർപെടുത്തിയ സുഡാൻ സയാമീസ് ഇരട്ടകൾ സമയും ഹിബയും ഇന്ന് ബിരുദം പൂർത്തിയാക്കിയവരാണ്. ഒമാനി സയാമീസ് ഇരട്ടകളായ സഫയും മർവയും മറ്റൊരു ഉദാഹരണം മാത്രം. അതിജീവിച്ചവരുടെ നിറഞ്ഞ ചിരികളും ജീവിതവും ലോകത്തോട് വിളിച്ചുപറയുന്നതെന്താവും. ഒരോ സയാമീസ് ശസ്ത്രക്രിയകളും ഇരുശരീരങ്ങളെ വേർപെടുത്തുന്നതല്ല.. ആത്മാവുകളെ ഒന്നാക്കി ചേർത്തുപിടിക്കുന്ന മാനുഷികതയാണ് എന്നായിരിക്കുമെന്ന് ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...