വിദേശികൾക്ക് ഇനി കൂടുതൽ ബന്ധുക്കളെ സന്ദർശക വീസയിൽ സൗദിയിലേക്ക് കൊണ്ടുവരാൻ കഴിയും. മുൻപ് ഇല്ലാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം വെബ്സൈറ്റിൽ ഉൾപ്പെടുത്തി.
മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ, പേരമകൾ, സഹോദരി, സഹോദരൻ്റെ മകൻ, സഹോദരൻ്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗങ്ങളെ കൂടിയാണ് പുതിയതായി ഉൾപ്പെടുത്തി.
മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറച്ച് വിഭാഗങ്ങൾ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്.