റോഡ് അപകടങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്ക് സുരക്ഷാ നിർദേശവുമായി സൗദി ഗതാഗത വകുപ്പ്. വാഹനമോടിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ സൈക്കിൾ യാത്രക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.
സൈക്കിൾ ഓടിക്കുമ്പോൾ രണ്ട് കൈകളും ഉപയോഗിച്ച് ഓടിക്കണം, വാഹനം ഓടിക്കുന്ന സമയത്ത് റോഡിലല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കരുത്, ഹെൽമെറ്റ് ധരിച്ചായിരിക്കണം യാത്ര, വസ്ത്രങ്ങളിൽ റിഫ്ലക്ടറുകളും രാത്രിയിൽ സൈക്കിളുകളിൽ മുന്നിലും പിന്നിലും ലൈറ്റുകളും സ്ഥാപിക്കണമെന്നുമാണ് സൗദി ട്രാഫിക് വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ ഗതാഗത നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.