സൗദിയിലേക്ക് താത്കാലിക തൊഴിൽ വീസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും ആവശ്യമില്ലെന്ന് ഖിവ പ്ലാറ്റ്ഫോം അറിയിച്ചു. ഒരു വ്യക്തി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. താത്കാലിക വീസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കുന്നില്ല.
താത്കാലിക തൊഴിൽ വീസയിൽ വരുന്നവർക്ക് നിശ്ചിത കാലത്തേക്ക് മാത്രമാണ് രാജ്യത്ത് ജോലി ചെയ്യാൻ അനുമതിയുള്ളത്. അതുകൊണ്ട് സ്ഥാപനത്തിൻ്റെ നിതാഖാത് പദവിക്ക് പ്രശ്നമുണ്ടാകില്ല. സ്വദേശിവത്കരണം ഉയർന്ന തോതിലെത്തുമ്പോൾ മാത്രമാണ് തത്കാലിക വീസകൾ നൽകാറുള്ളത്. അത്തരം വീസകൾ സമാനമായ കാലയളവിൽ നീട്ടാനും സാധിക്കുമെന്ന് ഖിവ പ്ലാറ്റ്ഫോം അറിയിച്ചു.