സൗദിയിൽ യൂണിഫോം ധരിക്കാതെ ടാക്‌സി ഓടിച്ചാൽ ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ജൂലൈ 12 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കണം. ടാക്‌സി ഓടിക്കുമ്പോൾ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയിലെ ടാക്‌സി കമ്പനികള്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കി. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിച്ചില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നും പിഴ ചുമത്തുമെന്നും സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ജൂലൈ 12 മുതലാണ് 500 റിയാല്‍ പിഴയായി ചുമത്തുക.
നിയമലംഘനം കണ്ടെത്താൻ റോഡുകളിൽ കർശന പരിശോധനയുണ്ടാകും. അംഗീകൃത ടാക്‌സി നിരക്ക് പോളിസി ലംഘിച്ചാല്‍ 3000 രൂപ പിഴ ചുമത്താനും പുതിയ നിയമത്തിൽ വകുപ്പുകളുണ്ട്. ടാക്‌സി ഡ്രൈവര്‍മാരുടെ പക്കൽ കാലാവധിയുള്ള ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തുക. ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുക. ഇതൊക്കെയാണ് മറ്റ് നിർദേശങ്ങൾ.