തൊഴില്‍ കരാറുകളുടെ കരട് ചര്‍ച്ച ചെയ്യുന്ന നിര്‍ണായക സൗദി ശൂറ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. അന്താരാഷ്ട്ര നയങ്ങൾ, ജനറല്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകൾ എന്നിവയും ഇന്നത്തെ യോഗത്തില്‍ പ്രാധാന ചര്‍ച്ചയാകും.
വ്യാപര – നിക്ഷേപകാര്യ കമ്മിറ്റിയുടെ നിരീക്ഷണങ്ങൾ, സുരക്ഷാ -സൈനികകാര്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകൾ , ഇസ്ലാമിക കാര്യവിഭാഗം കമ്മറ്റി നിര്‍ദ്ദേശങ്ങൾ, സിവില്‍ ഇടപാടുകളുടെ കരട് എന്നിവയും പരിഗണിക്കപ്പെടുന്നുണ്ട്. സാമൂഹിക സുരക്ഷ, മാനവ വിഭവശേഷി എന്നീ വിഭാഗങ്ങളിലും സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകും. പുതിയ തൊഴില്‍ കരാര്‍ നിര്‍ദ്ദേശങ്ങൾ പ്രവാസികളെ സംബന്ധിച്ച് നിര്‍ണായകമാകും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഭരണപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങളേയും കൗണ്‍സില്‍ വിലയിരുത്തും. ഇരു ഹറമുകളിലേയും വാര്‍ഷിക റിപ്പോര്‍ട്ടും അവലോകനം ചെയ്യും. ഗതാഗത, വാര്‍ത്താവിനിമയ മേഖലയിലേതടക്കം നിരവധി ധാരണാ പത്രങ്ങളും , കരട് നിര്‍ദ്ദേശങ്ങളും ശൂറാ കൗണ്‍സിലിന്‍റെ പരിഗണനയ്ക്കെത്തും.