സൗദിയില്‍ പ്രവാസി സമൂഹങ്ങൾക്കായി വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകളും മീഡിയ പ്ലാറ്റ് ഫോമുകളും ആരംഭിക്കാന്‍ സാധ്യതാ പഠനം നടത്താന്‍ തീരുമാനം. സൗദി ശൂറ കൗണ്‍സില്‍ ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തിന്‍റെ സംസ്കാരത്തെപ്പറ്റിയും അന്താരാഷ്ട്രവിഷയങ്ങളിലുളള നിലപാടുകളെപ്പറ്റിയും പ്രവാസി സമൂഹത്തിന് അറിവ് എത്തിക്കുക പ്രധാനമാണെന്നും പദ്ധതിയിലൂടെ രാജ്യത്തിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുമെന്നും ശൂറ കൗണ്‍സില്‍ വിലയിരുത്തി. ഇതോടെ മലായാളം ഉൾപ്പെടെ വിവിധ പ്രാദേശിക ഭാഷയിലുളള ടെലിവിഷനുകളുടെ സാധ്യതാ പഠനത്തിനാണ് അവസരം ഒരുങ്ങിയത്.
മീഡിയ കൗണ്‍സില്‍ മേധാവി അതാ അല്‍ സാബൈത്തി അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ശൂറ കൗണ്‍സിലിന്‍റെ നീക്കം. 35 ദശലക്ഷം ജനസംഖ്യയുളള സൗദിയില്‍ പത്ത് ദശലക്ഷത്തിലധികം പ്രവാസികൾ ഉണ്ടെന്നാണ് കണക്ക്.. പ്രവാസികളില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ്.