യെമനിലെ കുഴിബോംബുകൾ കണ്ടെത്തുന്ന സൌദിയുടെ മസം പദ്ധതി വിജയം

Date:

Share post:

യെമനിലെ കുഴിബോംബുകൾ നീക്കം ചെയ്യാനുള്ള സൗദി പദ്ധതിയായ മസം ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ സ്ഥാപിച്ച 1,403 മൈനുകൾ കണ്ടെത്തി നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. യെമൻ ജനതയെ സഹായിക്കുന്നതിനായി സൽമാൻ രാജാവിൻ്റെ ഉത്തരവനുസരിച്ച് സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതിപ്രകാരമാണ് മൈനുകൾ നീക്കം ചെയ്തത്.

സൗദി സഹായ ഏജൻസിയായ കെഎസ്‌റെലീഫിൻ്റെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ. 1,322 പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ, 67 ടാങ്ക് വിരുദ്ധ മൈനുകൾ, 11 സ്‌ഫോടക വസ്തുക്കൾ, മൂന്ന് ആൻ്റെ പേഴ്‌സണൽ മൈനുകൾ എന്നിവ സംഘം നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ആഗസ്റ്റിലെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ.

ഹൂതികൾ വിവേചനരഹിതമായി മണ്ണിനടിയിൽ ഒളിപ്പിച്ച മൈനുകളും ആയുധങ്ങളും പൊട്ടിത്തെറിച്ച് കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി നിരപരാധികളുടെ ജീവനാണ് നഷ്ടപ്പെടുന്നത്.

മാരിബ്, ഏദൻ, ജൗഫ്, ഷബ്വ, തായ്‌സ്, ഹൊദൈദ, ലാഹിജ്, സന, അൽ-ബൈദ, അൽ-ദാലെ, സാദ എന്നിവിടങ്ങളിലാണ് കുഴിബോംബ് നീക്കം ചെയ്തതെന്നും സംഘം വ്യക്തമാക്കി.
2018-ൽ പദ്ധതിയുടെ തുടക്കം മുതൽ 412,971 മൈനുകൾ നീക്കം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പൗരന്മാരിലേക്ക് മനുഷ്യത്വപരമായ സഹായങ്ങൾ എത്തിക്കുകയാണ് സൌദിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി  കുഴിബോംബ് നീക്കം ചെയ്യുന്നതിനുള്ള പ്രാദേശികമായി എഞ്ചിനീയർമാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റ യെമനികൾക്ക് പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.മസം പദ്ധതിയുടെ കരാർ ഒരുവർഷത്തേക്ക് നീട്ടാനും ധാരണയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....