സൗദിയില്‍ വിവിധ തസ്തികകളില്‍ പ്രഖ്യാപിച്ച സ്വദേശീവത്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയതായി ഇരുപത്തിയൊന്നോളം തസ്തികകളിലാണ് സ്വദേശീവത്കരണം നടപ്പാക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ തൊഴിലെടുക്കുന്ന മേഖലകളിലാണ് സ്വദേശീവത്കരണം.
കഴിഞ്ഞ സെപ്റ്റംബറിലാണ് മാനവവിഭവശേഷി മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതോടെ മുപ്പതിനായിരം സ്വദേശികൾക്ക് ജോലി ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ഏറെ മലയാളികൾ തൊഴില്‍ കണ്ടെത്തുന്ന മാര്‍ക്കറ്റിംഗ് മേഖലകളിലും സ്വദേശീവത്കരണം നടപ്പാക്കും.
മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സെക്രട്ടറി, ഡേറ്റ എന്‍ട്രി ക്ളര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലാണ് പ്രധാന മാറ്റം ഉണ്ടാവുക. എട്ട് തസ്തികകളില്‍ സമ്പൂര്‍ണ സ്വദേശീവത്കരണം നടപ്പാകും. മാര്‍ക്കറ്റിംഗ് മേഖലിയില്‍ മുപ്പത് ശതമാനമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. നാലില്‍ കൂടൂതല്‍ ജീവനക്കാരുളള സ്ഥാപനങ്ങളിലാണ് സ്വദേശീവത്കരണം നടപ്പാക്കേണ്ടത്.