തൊഴിൽ സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാക്കി സൌദി

Date:

Share post:

സൌദിയിൽ പ്രവാസി തൊഴിലാളികളുടെ യോഗ്യത ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകളുടെ പരിശോധന കർശനമാക്കി. തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതി ഭാഗമായാണ് അസല്‍ രേഖകളുടെ പരിശോധന ആരംഭിച്ചത്. സൗദി മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് ‘പ്രാഫഷണല്‍ വെരിഫിക്കേഷന്‍’ സംവിധാനം നടപ്പിലാക്കുന്നത്.

സൗദിയിലേക്ക് എംപ്ലോയ്‌മെൻ്റ് വിസയില്‍ എത്തുന്നവർക്ക് ജോലി ചെയ്യാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. സർട്ടിഫിക്കറ്റുകൾക്കൊപ്പം മറ്റ് രേഖകളും പരിശോധനയ്ക്ക് വിധേയമാക്കും.വിദ്യാഭ്യാസ യോഗ്യതയ്കക്ക് പുറമെ മുന്‍പരിചയം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

അതേസമയം ഏതെല്ലാം തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ‘പ്രാഫഷണല്‍ വെരിഫിക്കേഷന്‍’ നിർബന്ധമാക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ 62 രാജ്യങ്ങളിൽ നിന്നുളള പൌരൻമാർക്ക് തീരുമാനം ബാധകമാണെന്നും സൗദി സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ ആരംഭിച്ച
തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായാണ് പ്രാഫഷനല്‍ വെരിഫിക്കേഷന്‍ സംവിധാനം പ്രയോഗികമാക്കാനുളള സൌദിയുടെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....