വ്യാജ സ്വർണത്തിന് പിടിവീഴും; നിയമവിരുദ്ധ വ്യാപാരം തടയാൻ സൌദി

Date:

Share post:

സ്വർണ വിപണിയിലെ തട്ടിപ്പ് തടയാൻ പരിശോധന ശക്തമാക്കി സൌദി വാണിജ്യ മന്ത്രാലയം. മാനദണ്ഡങ്ങളും നിബന്ധനകളും ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. വ്യാജ സ്വർണത്തിൻ്റെ വിപണനം തടയുകയാണ് പ്രധാന ലക്ഷ്യം.

സ്വർണ്ണ വില്പനശാലകളിൽ പരിശോധനകൾ നടത്തുന്നതിനൊപ്പം, ലോഹങ്ങളും, രത്നക്കല്ലുകളും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ്റെ കീഴിലുള്ള ലാബുകളിലാണ് പരിശോധന നടത്തുക. സ്വർണ്ണാഭരണങ്ങളിൽ രേഖപ്പെടുത്തിയ സ്റ്റാമ്പുകളും പരിശോധിച്ച് സാധുത ഉറപ്പുവരുത്തും.

സൗദി സ്വർണ വ്യാപര നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും നാല് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
സ്വർണ്ണവില്പനശാലകളുടെ ലൈസൻസ് കാലാവധി, കൃത്യമായ ഇൻവോയ്‌സ്‌ വിവരങ്ങളുടെ രേഖപ്പെടുത്തൽ, സ്വർണ്ണത്തിൻ്റെ പരിശുദ്ധി മുതലായ ഘടകങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയമിച്ചെന്നും അധികൃതർ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...