പെട്രോളിന്‍റെ നാട്ടില്‍ നിന്ന് പ‍ഴവര്‍ഗ്ഗങ്ങൾ; ഇതാണ് സമയമെന്ന് സൗദിയുടെ ക്യാമ്പയിന്‍

Date:

Share post:

പുതുമയുളള ഒരു ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി. തദ്ദേശ പ‍ഴവര്‍ഗ്ഗങ്ങൾ ക‍ഴിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നീക്കം. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും പോഷക സമൃദ്ധ വിഭവങ്ങൾ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ക്യാമ്പയിന് നേതൃത്വം നല്‍കുന്ന പരിസ്ഥിതി- ജല – കൃഷി മന്ത്രാലയം പറയുന്നു.

നല്ല ഫലങ്ങൾ ക‍ഴിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്താണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. ഇതാണ് സമയം ( ‘ജാഅ വഖ്തഹാ’ ) എന്നാണ് ക്യാമ്പയിന് പേരിട്ടിരിക്കുന്നത്. ഈന്തപ്പ‍ഴം മാത്രമല്ല, തണ്ണിമത്തനും , മുന്തിരിയും, ഓറഞ്ചും അത്തിപ്പ‍ഴവുമൊക്കെ സൗദിയുടെ തനത് വിഭവങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. കര്‍ഷകരേയും കൃഷിയേയും പ്രോത്സാഹിക്കുന്ന നടപടി ഫലം ചെയ്തെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. വര്‍ദ്ധിച്ചുവരുന്ന കാര്‍ഷിക സംസ്കാരത്തിനൊപ്പം ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങണമെന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിജയമധുരവും പ്രകടമാണ്.

ആഭ്യന്തര വിളകൾക്ക് പ്രാദേശിക വിപണില്‍ ആവശ്യകഥ വര്‍ദ്ധിപ്പിക്കുന്ന നയങ്ങളും സൗദി നടപ്പാക്കുന്നുണ്ട്. ഈന്തപ്പ‍ഴം ഇതര ഫല വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനതോത് വര്‍ദ്ധിപ്പിക്കാനായെന്നും ക‍ഴിഞ്ഞ വര്‍ഷം 900 ടണ്‍ ഉല്‍പ്പാദനം സാധ്യമായെന്നുമാണ് കണക്കുകൾ. 25 ലക്ഷം ടണ്‍ ഈന്തപ്പ‍ഴ ഉല്‍പ്പാദനവും സൗദിയുടെ കാര്‍ഷിക കരുത്താണ്.

ആഭ്യന്തര ഉപയോഗത്തിനേക്കാണ് കൂടുതല്‍ ഫല വര്‍ഗങ്ങൾ ഉത്പാദിപ്പിക്കാന്‍ ക‍ഴിയുന്നതോടെ കയറ്റുമതി രംഗത്തും സൗദിയ്ക്ക് പുതിയ അവസരങ്ങൾ തുറക്കുകയാണ്. ആഭ്യന്തര ഉപയോഗത്തിന്‍റെ 107 ശതമാനം അത്തിപ്പ‍ഴവും 99 ശതമാനം തണ്ണിമത്തനും 60 ശതമാനം മുന്തിരിയും 34 ശതമാനം മാതള നാരകവും 15 ശതമാനം ഓറഞ്ചും സൗദിയുടെ ഫലവര്‍ഗ്ഗ പട്ടികയിലുണ്ട്.

ക‍ഴിഞ്ഞ വർഷം ലോകഭക്ഷ്യ ഗുണനിലവാരസൂചിക പ്രകാരം സൗദി അറേബ്യ ഒന്നാം സ്ഥാനത്ത് ആയിരുന്നു. ഭക്ഷ്യ ലഭ്യത നിലനിര്‍ത്തിയ 113 രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാമത് എത്താനായതും സൗദിയുടെ നേട്ടമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...