ആക്രമണം തടയുന്നതിലെ അന്താരാഷ്​ട്ര പരാജയം, അറബ്-ഇസ്​ലാമിക്​ ഉച്ചകോടിയിൽ പൊട്ടിത്തെറിച്ച്​​ സൗദി കിരീടാവകാശി

Date:

Share post:

ഇസ്രായേൽ ഗസ്സയിൽ നടത്തി വരുന്ന അന്താരാഷ്​ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ സുരക്ഷാ കൗൺസിലും അന്താരാഷ്​ട്ര സമൂഹവും പരാജയപ്പെട്ടിരിക്കുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്ന ഒരു മാനുഷിക ദുരന്തത്തെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നതെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. സൗദി അറേബ്യയുടെ അഭ്യർഥന പ്രകാരം റിയാദിൽ വിളിച്ചുകൂട്ടിയ അടിയന്തിര അറബ്-ഇസ്​ലാമിക്​ സംയുക്ത ഉച്ചകോടി ഉദ്​ഘാടനം ചെയ്​ത്​ നടത്തിയ പ്രസംഗത്തിലാണ്​ കിരീടാവകാശി​ ഇക്കാര്യം പറഞ്ഞത്​. ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലായിരുന്നു അസാധാരണ ഉച്ചകോടി നടത്താൻ തീരുമാനിച്ചത്.

ഗസ്സയി​ലെ യുദ്ധം തടയാൻ സൗദി അക്ഷീണമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആശ്വാസം പകരാനും മാനുഷിക ഇടനാഴികൾ തുറക്കാനുള്ള ആവശ്യം സൗദി അറേബ്യ ആവർത്തിക്കുന്നുമുണ്ട്. മാത്രമല്ല ആശുപത്രികളും സിവിലിയൻ വസ്തുക്കളും നശിപ്പിച്ച്​ പലസ്തീനിൽ തുടരുന്ന ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.

ഈ ദൗർഭാഗ്യകരമായ സാഹചര്യത്തെ നേരിടുന്നതിനുള്ള ഫലപ്രദമായ നടപടിയെടുക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്​. ഗസ്സയിലേക്ക് മാനുഷികവും ദുരിതാശ്വാസകരവുമായ സഹായങ്ങൾ എത്തിക്കാനും ഉപരോധം നീക്കാനും ഒരുമിച്ച് നിൽക്കാനും കിരീടാവകാശി ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...