102 ശതകോടി ബജറ്റ് മിച്ചവുമായി സൗദി; പ്രവാസി ലെവിയില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി

Date:

Share post:

എണ്ണവരുമാനത്തില്‍ നേട്ടമുണ്ടായതോടെ സൗദി അറേബ്യയുടെ ധനസ്ഥിതി മെച്ചപ്പെട്ടു. 2022 ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം രേഖപ്പെടുത്തിയതായി ധന മന്ത്രാലയത്തിന്റെ ബജറ്റ് അവലോകനം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.6 ശതമാനമാണിതെന്നും കണക്കുകൾ.

ധനവരവിലും ചിലവ് ഇനത്തിലും പ്രതീക്ഷിച്ചതിലും അധികമാണ്  രേഖപ്പെടുത്തിയതെങ്കിലും ബജറ്റ് മിച്ചം കണ്ടെത്താനായി. ക‍ഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബജറ്റ് മിച്ചം രേഖപ്പെടുത്തുന്നത്. ഈ വർഷത്തെ യഥാർഥ വരുമാനം ഏകദേശം 1.234 ലക്ഷം കോടി റിയാലായിരുന്നെങ്കില്‍ ആകെ ചെലവ്​​ 1.132 ലക്ഷം കോടി റിയാലില്‍ ഒതുങ്ങി. വരും വര്‍ഷങ്ങളിലും സമാന സ്ഥിതി തുടരാനാണ് സാധ്യത.

അതേസമയം മൂല്യവർധിത നികുതിയിലോ (വാറ്റ്) പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലോ നിലവിൽ മാറ്റമില്ലെന്ന് സൗദി അറേബ്യൻ ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. സംസ്ഥാന ബജറ്റിൽ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും 2022-ലെ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കൂ എന്നും അൽ ജദാൻ പറഞ്ഞു.

ഈ വർഷത്തെ മിച്ചത്തിന്റെ ഒരു വിഹിതവും പൊതുകടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്, അതേസമയം `സമ`യുടെ കരുതൽ ശേഖരം 2022ൽ ഏകദേശം 50 ബില്യൺ റിയാൽ വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. നടപ്പ് വര്‍ഷം ഏകദേശം 30 ബില്യൺ റിയാൽ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചെന്നും 2023-ലും 2024-ലും വലിയ പദ്ധതികൾക്കായി സമാന തുക ചെലവഴിക്കുന്നത് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്വകാര്യമേഖലയുടെ നികുതിഭാരം 16.8 ശതമാനമാണെന്നും ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി പൊതുകടത്തിന്റെ അനുപാതം G20 രാജ്യങ്ങളിലെ ശരാശരിയേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....