സൗദിയില്‍ കൊടുംചൂടിൽ പുറംജോലികള്‍ക്ക് വിലക്കേർപ്പെടുത്തി

Date:

Share post:

സൗദി അറേബ്യയില്‍ ഉച്ചസമയത്ത് പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ചൂട് കടുത്ത സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

ജൂണ്‍ 15 മുതൽ പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ 15 വരെ വിലക്ക് തുടരും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മേഖലകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റെല്ലാ സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളും നിയമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

കരാര്‍ മേഖലയിൽ ജോലി ചെയ്യുന്ന 27,40,000 തൊഴിലാളികള്‍ക്ക് വിലക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ചൂട് സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളും സൂര്യാഘാത ഭീഷണിയും കണക്കിലെടുത്താണ് തീരുമാനം. എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയുമാണ് വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...