സൗദി അറേബ്യയിലെ ജനസംഖ്യ 32 ദശലക്ഷം കടന്നെന്ന് സെൻസസ് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് (GASTAT) റിപ്പോർട്ട് പുറത്തുവിട്ടത്. സൗദി അറേബ്യയിലെ ജനസംഖ്യ 32,175,224 ദശലക്ഷമായെന്നാണ് രാജ്യത്തിന്റെ 2022 ലെ സെൻസസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സൗദികൾ 18.8 ദശലക്ഷവും (58.4%), സൗദികളല്ലാത്തവർ 13.4 ദശലക്ഷവും അതായത്, ജനസംഖ്യയുടെ 41.6% വരും. രാജ്യത്തെ യുവജനങ്ങൾ ശരാശരി 29 വയസ്സുള്ളവരും 30 വയസ്സിന് താഴെയുള്ള സൗദികളുടെ ജനസംഖ്യ മൊത്തം 63% വരും.
പുരുഷന്മാരുടെ എണ്ണം 19.7 ദശലക്ഷത്തിലെത്തി, ഇത് 61 ശതമാനമാണ്, അതേസമയം സ്ത്രീകളുടെ എണ്ണം 12.5 ദശലക്ഷത്തിലെത്തി, ഇത് രാജ്യത്തിന്റെ ജനസംഖ്യയിൽ 39 ശതമാനമാണ്. ജനസംഖ്യയുടെ കാര്യത്തിൽ സൗദിയിലെ ഏറ്റവും വലിയ നഗരമാണ് റിയാദ്, ജിദ്ദ, മക്ക, മദീന, ദമാം എന്നിവ തൊട്ടുപിന്നിൽ.