ഹജ്ജ് സേവനങ്ങൾക്കുള്ള സേവന വിസ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ച് സൗദി

Date:

Share post:

ഹജ്ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസ കാലാവധി വർധിപ്പിച്ച് സൗദി അറേബ്യ. 160 ദിവസമാക്കിയാണ് വിസ കാലാവധി വർധിപ്പിച്ചത്. നേരത്തെ 90 ദിവസമായിരുന്നു സേവന വിസ കാലാവധി. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവർക്കാണ് ഈ വിസയിൽ വരാൻ കഴിയുക.

സേവന വിസയുടെ പേര് ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക വർക്ക് വിസ എന്നാക്കി അധികൃതർ പുനർനാമകരണം ചെയ്തിട്ടുണ്ട്. പുതിയ പരിഷ്കാരം ഹാജിമാർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സൗകര്യമൊരുക്കും.

ഈ വിസയിൽ വരാൻ ഇരു കക്ഷികൾക്കും ഒപ്പിട്ട തൊഴിൽ കരാർ നൽകണമെന്നും നിബന്ധനയുണ്ട്. സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി വിസ ലഭിക്കുന്നതിന് മെഡിക്കൽ ഇൻഷുറൻസും നിർബന്ധമാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...