ഹജ്ജ് തീർത്ഥാടകർക്കായി കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് നേരിട്ട് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫവാൻ അൽ റബിയ. ഡൽഹിയിൽ ന്യൂനപക്ഷ വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരുമായുള്ള ചർച്ചകൾക്കു ശേഷം പത്രസമ്മേളനത്തിലാണ് സൗദി മന്ത്രിയുടെ പ്രഖ്യാപനം.
ഇന്ത്യയിൽ മൂന്നു വിസാ കേന്ദ്രങ്ങൾ കൂടി തുറക്കുമെന്നും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം കൂട്ടുന്നതിന് അനുസരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസാ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജുമായി ബന്ധപ്പെട്ട് സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായെന്ന് മന്ത്രി സ്‌മൃതി ഇറാനിയും വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടനം ഇന്ത്യാ-സൗദി ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാണെന്ന് മന്ത്രി വി.മുരളീധരനും വ്യക്തമാക്കി.