ഹജ്ജ് 2025; തീർത്ഥാടകർക്കായി കർശന ആരോഗ്യ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ

Date:

Share post:

2025-ലെ വാർഷിക ഹജ്ജ് തീർത്ഥാടനം നടത്താൻ ആ​ഗ്രഹിച്ചിരിക്കുന്നവർക്കായി കർശന ആരോഗ്യ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. കഠിനവും ആയാസകരവുമായ തീർത്ഥാടനത്തിൽ ഒരു ദിവസം 25 കിലോമീറ്റർ വരെ നടക്കേണ്ടിവരുമെന്നതിനാൽ ആരോഗ്യമുള്ളവരും ശാരീരികക്ഷമതയുള്ളവരുമായ വ്യക്തികൾ മാത്രമേ തീർത്ഥാടനം നടത്താൻ പാടുള്ളുവെന്നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശിച്ചത്. തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിർദ്ദേശം.

രാജ്യത്ത് വേനൽച്ചൂട് കടുത്തതിനെത്തുടർന്ന് ഹജ്ജിനെത്തുന്ന നിരവധി പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്റെയും നിരവധി പേർ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. പ്രായമായവർ (65 വയസിന് മുകളിൽ), ഹൃദയം – വൃക്ക – ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, കാൻസർ രോ​ഗികൾ, ഗർഭിണികൾ, 12 വയസിന് താഴെയുള്ള കുട്ടികൾ തുടങ്ങിയവർ ഈ വർഷത്തെ ഹജ്ജ്, ഉംറ തീർത്ഥാടനം മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്നാണ് അധികൃതർ നിർദേശിച്ചത്.

കൊടും ചൂടിൽ ഈ വർഷത്തെ ഹജ്ജിനിടെ 1300-ലധികം തീർത്ഥാടകർ മരിച്ചതായാണ് റിപ്പോർട്ട്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘദൂരം നടന്നതാണ് പലരുടെയും മരണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. മരണപ്പെട്ടവരിൽ പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും ഉൾപ്പെടുന്നുണ്ട്. അതിനാലാണ് ഹജ്ജ് തീർത്ഥാടകർക്കായി അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...