രാജ്യത്ത് 2022-ൽ മാത്രം 350,000 ദമ്പതികൾ വിവാഹമോചനം നേടിയതായി സൗദി അറേബ്യ. 30 മുതൽ 34 വയസ്സ് വരെയുള്ള പ്രായപരിധിയിൽ ഉള്ളവരാണ് ഏറ്റവും കൂടുതൽ വിവാഹമോചനം നേടിയത്. ഈ പ്രായപരിധിയിലുള്ള 54,000-ത്തിലധികം സ്ത്രീകളാണ് വിവാഹമോചനം നേടിയത്.
രാജ്യത്തിന്റെ നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സൗദി അറേബ്യയിലെ മൊത്തം വിവാഹങ്ങളുടെ എണ്ണം 2020 ൽ 150,117 ൽ എത്തി, 2019 നെ അപേക്ഷിച്ച് 8.9 ശതമാനമാണ് വർധന. അതേസമയം 2020ൽ രേഖപ്പെടുത്തിയ ആകെ വിവാഹമോചനങ്ങളുടെ എണ്ണം 57,595 ആയിരുന്നു.
എന്നാൽ സ്ത്രീകൾക്ക് നൽകിയ സ്വയം തൊഴിൽ രേഖകളുടെ എണ്ണം 2021-ൽ ഗണ്യമായി വർദ്ധിച്ചു, 2019-ൽ വെറും 7,997-ൽ നിന്ന് 961,189 ആയി ഉയർന്നു. 2018-ലാണ് സ്വയം തൊഴിൽ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യാൻ സ്ത്രീകൾക്ക് അനുമതി ലഭിച്ചത്.