ഡിജിറ്റൽ ഇക്കണോമി രംഗത്ത് സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് ഇന്ത്യയും, സൗദി അറേബ്യയും. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അബ്ദുല്ല അൽ സ്വഹയുടെ ഇന്ത്യൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് കരാറിൽ ഒപ്പിട്ടത്.
ഡിജിറ്റൈസേഷൻ, ഇലക്ട്രോണിക് നിർമ്മാണം എന്നീ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കും. കരാറിൽ സൗദി മന്ത്രിയ്ക്ക് പുറമെ ഇന്ത്യൻ റയിൽവേസ്-കമ്മ്യൂണിക്കേഷൻസ്- ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് മന്ത്രി അശ്വിനി വൈഷണവും ഒപ്പിട്ടു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ, ഇ-ഹെൽത്ത്, ഇ-ലേർണിംഗ് മേഖലകളിലും സഹകരണം ഉറപ്പാക്കും.
അതേസമയം ഡിജിറ്റൽ ഗവേഷണം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, നിർമ്മാണം എന്നീ മേഖലകളിലും സൌദി- ഇന്ത്യ സഹകരണം ലക്ഷ്യമിടുന്നതാണ് കരാർ.