സൗദി ദേശീയദിനം പ്രമാണിച്ച് ഇത്തവണ ജീവനക്കാർക്ക് നീണ്ട അവധി ലഭിക്കും. സെപ്റ്റംബർ 22, 23 തീയതികളിലാണ് ദേശീയദിനത്തിന് അവധി ലഭിക്കുക. ഇതോടൊപ്പം വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ നാല് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക.
സെപ്റ്റംബർ 23-നാണ് സൗദി അറേബ്യയുടെ ദേശീയദിനം ആഘോഷിക്കുന്നത്. എന്നാൽ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 22, 23 ദിവസങ്ങളിൽ അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങൾ ഞായറും തിങ്കളുമാണ്. അതോടൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ അവധി കൂടി കണക്കിലെടുത്താണ് നീണ്ട അവധി ലഭിക്കുന്നത്.